Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Councillor Sugathan

ജനങ്ങള്‍​ക്ക് പറ്റിയ ഒരു അബദ്ധമാണ് സുഗതൻ: വി.​ശി​വ​ന്‍​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: അ​റ​സ്റ്റി​ലാ​യ തി​രു​വ​ന​ന്ത​പു​ര​ത്തെ ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍ സു​ഗ​ത​നെ​തി​രെ മു​ന്‍ മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. വ​ഴോ​ട്ട്‌​കോ​ണം ജ​ന​ങ്ങ​ള്‍​ക്ക് പ​റ്റി​യ അ​ബ​ദ്ധ​മാ​ണ് സു​ഗ​ത​നെ​ന്നും ന​ഗ​ര​സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ല്‍ ഇ​തു​പോ​ലെ ഒ​രു ഗു​ണ്ടാ ത​ല​വ​ന്‍ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ശി​വ​ൻ​കു​ട്ടി പ്ര​തി​ക​രി​ച്ചു.

സു​ഗ​ത​നെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ർ​പ​റേ​ഷ​നി​ൽ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ശി​വ​ൻ​കു​ട്ടി. ന​ഗ​ര​സ​ഭ​യി​ല്‍ റീ​ല്‍​സ് ഭ​ര​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്. മേ​യ​റും ഡെ​പ്യൂ​ട്ടി മേ​യ​റും രാ​വി​ലെ മു​ത​ല്‍ റീ​ല്‍​സ് ചെ​യ്യു​ന്ന​താ​ണ് പ​ണി​യെ​ന്നും ശി​വ​ന്‍​കു​ട്ടി പ​റ​ഞ്ഞു.

ബി​ജെ​പി കോ​ര്‍​പ​റേ​ഷ​നി​ല്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​തി​ന് ശേ​ഷം തി​രു​വ​ന​ന്ത​പു​രം നാ​റി. കോ​ര്‍​പ​റേ​ഷ​നു​ള്ളി​ല്‍ സു​ഗ​ത​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​യു​ധ ശേ​ഖ​രം ഉ​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്നു​ണ്ട്. പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും ശി​വ​ൻ​കു​ട്ടി പ്ര​തി​ക​രി​ച്ചു.

Latest News

Corehub Up